അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായ ത്തിന് വീഴ്ച്ച പറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെ ന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്ന തെ ന്നും യു.ഡി.എഫ് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തി ല്‍ പറഞ്ഞു. കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇതു വരെയും ഏകോപിപ്പിച്ച് നടത്തിയിട്ടുള്ളത്. ജില്ലയില്‍ തന്നെ ആദ്യം ആരംഭിച്ച ഡൊമിസിലറി കെയര്‍ സെന്ററുകളിലൊന്ന് പഞ്ചായ ത്തിലാണ്. രണ്ട് ആംബുലന്‍സുകളുടെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച ഉടനെ വാര്‍ റൂം സജ്ജമാക്കി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. രോഗികളെ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമായി 10 ഇടങ്ങളിലായി 940 പേരെ ഉള്‍ കൊള്ളിച്ചു കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഗാ ആന്റിജന്‍ പരിശോധന ക്യാമ്പുകള്‍ നടത്തി. ആവശ്യമെങ്കില്‍ തുടര്‍ന്നും ടെസ്റ്റ് നടത്താന്‍ ഗ്രാമ പഞ്ചായത്ത് സന്നദ്ധമാണെന്നും ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രണ്ടാം ഘട്ട ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായും ഭരണ സമിതി അംഗ ങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ലൈല ഷാജഹാന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തൊടി അലി എന്നിവര്‍ പങ്കെടുത്തു.