അലനല്ലൂര്‍: മുണ്ടക്കുന്ന് ഗ്രാമത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവരു ടെ വീടുകളിലെ കന്നുകാലികളുടെ വിശപ്പിന്റെ കാര്യത്തിലുമു ണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊരു കരുതല്‍.കോവിഡ് ബാധിച്ച് പുറത്ത് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കന്നുകാ ലികള്‍ക്ക് തീറ്റ കണ്ടെത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കാണ് യുവത താങ്ങാകുന്നത്.കഴിഞ്ഞ ഒന്നര മാസത്തോളമായി കോവിഡ്ബാധി ത വീടുകളിലെ പശുക്കള്‍ക്കും ആടുകള്‍ക്കും തീറ്റയെത്തിച്ച് നല്‍കി വരുന്നു.
രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ അഞ്ചോളം വീടുകളിലെ കന്നുകാലികള്‍ക്കാണ് തീറ്റയെത്തിച്ച് നല്‍കിയത്.നിലവില്‍ രണ്ട് വീടുകളിലേക്കാണ് കന്നുകാലികള്‍ക്കുള്ള പുല്ല് എത്തിക്കുന്നത്. ലോക്ക് ഡൗണില്‍ പ്രയാസം അനുഭവിക്കുന്നവരുടെ വീടുകളിലേ ക്ക് ഭക്ഷ്യകിറ്റും,മരുന്നും വീടുകളിലേക്ക് ആവശ്യമായ മറ്റ് സാധ നങ്ങളും സുമനസ്സുകളുടെ സാഹയത്തോടെ സിപിഎം ഡിവൈ എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കി വരുന്നുണ്ട്.
മേഖല കമ്മിറ്റി അംഗമായ എം പി ശിവ പ്രകാശ്, യൂണിറ്റ് സെക്രട്ടറി സജീഷ് പി, ടി വിനേഷ്,ഇ ഉബൈദ്, എം രുധേഷ്, എ നിധിന്‍ ശരത്ത് , ടി അഭില്‍ രാജ്, കെ സുബ്രഹ്മണ്യന്‍, സി അബ്ദുസമ്മദ്, രാധാകൃഷ്ണന്‍ പി, ജയപ്രകാശ് പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.