മണ്ണാര്‍ക്കാട്: മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതി നും പൊതു ഇടങ്ങളില്‍ മാലിന്യ പരിപാലന ഇടപെടല്‍ നടത്തുന്ന തിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഗൗരവമായി ഇടപെടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാട് മേഖല ഓണ്‍ ലൈന്‍ സമ്മേളനം ആവശ്യപ്പെട്ടു.മാലിന്യ പരിപാലന പ്രവര്‍ത്തന ത്തില്‍ പല പുതിയ മാതൃകകള്‍ ഏറ്റെടുക്കുകയും നടപ്പിലാക്കുക യും ചെയ്തിരുന്ന ഗ്രാമ പഞ്ചായത്തുകളുടേയും നഗരസഭകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ലാതായിരിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും വിതരണവും അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്.നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍,പാര്‍സല്‍ വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം കോവിഡ് കാലത്തും അനിയ ന്ത്രിതമായി വര്‍ധിച്ചു.കോവിഡ് പ്രതിരോധത്തിനായി ഉപയോഗി ക്കുന്ന സാമഗ്രികളും പുതിയ മാലിന്യ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെ ന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
മേഖല പ്രസിഡന്റ് ഇ പി അനിത അധ്യക്ഷയായി.സംഘടന രേഖ സംസ്ഥാന സെക്രട്ടറി കെഎസ് നാരായണന്‍കുട്ടിയും മേഖല സെ ക്രട്ടറി യദു പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഇ.സ്വാമിനാഥന്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പി അരവിന്ദാക്ഷന്‍,കെഎസ് സുധീര്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി കെ ബാബുരാജ് (പ്രസി ഡന്റ്),കെ യദു (സെക്രട്ടറി),എം രാമചന്ദ്രന്‍ (ജോ.സെക്രട്ടറി), അനിത (വൈസ് പ്രസിഡന്റ്),ഇ.സ്വാമിനാഥന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.