തച്ചമ്പാറ:ജില്ലാ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയിലും ഹയര്‍ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ടിലും വിജയം വിട്ട് കൊടുക്കാതെ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.ഒപ്പനയില്‍ ഏഴാം തവണയും വട്ടപ്പാട്ടി ല്‍ ഒമ്പതാം തവണയുമാണ് തുടര്‍ വിജയം.ആയിഷ ഫില്‍വ,നാജിയ, റിന്‍ഷ,ഷഹാന യാസ്മിന്‍,സനീഷ,അഫ്രീന,സബിത സുല്‍ത്താന, മുഹ്സിന,റീം മുഹമ്മദ് റിയാസ്,ഐബ തുടങ്ങിയവരാണ് ടീമംഗ ങ്ങള്‍.നല്ല പാട്ടും പാട്ടുകാരും പഴയകാല ഒപ്പനയെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള ചുവടുകളുമായിരുന്നു വെന്നാണ് വിധികര്‍ത്താ ക്കള്‍ ദാറുന്നജാത്ത് ടീമിന്റെ ഒപ്പനയെ വിലയിരുത്തിയത്. യഥാര്‍ ത്ഥ വട്ടപ്പാട്ടിന്റെ രീതികളെ കോര്‍ത്തിണക്കിയാണ് വട്ടപ്പാട്ട് അവതരിപ്പിച്ചത്. എട്ടാം ക്ലാസ് മുതല്‍ വട്ടപ്പാട്ടില്‍ ദാറുന്നജാത്തിനെ വിജയത്തേരിലേറ്റുന്ന ടീമാണിത്.അഞ്ചാം തവണയാണ് വട്ടപ്പാട്ടില്‍ സംസ്ഥാന മത്സരത്തിലേക്ക് സ്‌കൂള്‍ യോഗ്യത നേടുന്നത്. വട്ടപ്പാട്ടി ല്‍ ഡിഎച്ച്എസ് ഒന്നാം സ്ഥാനത്ത് വന്നത് മുതല്‍ ഒമ്പതാം തവണ യാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്. സ്‌കൂള്‍ അധ്യാപകനായ ഷെമീര്‍ മണലടി,പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആദില്‍ മണ്ണാര്‍ക്കാട്, ഷെമീം,ഷാമില്‍ അജ്മല്‍ എന്നിവരാണ് വട്ടപ്പാട്ട് പരിശീലിപ്പിച്ചത്. ഫാസില്‍, ഷിബിലിന്‍, ഷാമില്‍, യൂനുസ്, റിസ്വാന്‍,റമീസ്,മിഥ്‌ലാജ്,റൗഫ്,ഷമ്മാസ്,നിഹാല്‍ എന്നിവരാണ് വട്ടപ്പാട്ട് ടീമംഗങ്ങള്‍.യുപി വിഭാഗം ഒപ്പന മത്സരത്തിലും ദാറുന്ന ജാത്ത് സ്‌കൂള്‍ ഒന്നാമതെത്തിയിരുന്നു. യുപിയിലെ വിജയം ഇത് രണ്ടാം തവണയാണ്.