മണ്ണാര്‍ക്കാട്:തച്ചമ്പാറ ദേശ ബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാലു ദിവസമായി നടന്ന 60ാമത് പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് സമാപനമായി. സമാപന സമ്മേളനം കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. ബിനുമോള്‍ അധ്യക്ഷയായി. എം.എല്‍.എമാരായ പി.കെ ശശി, എന്‍ ഷംസുദ്ധീന്‍ എന്നിവര്‍ സമ്മാ നങ്ങള്‍ വിതരണം ചെയ്തു. കരിമ്പ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ജയശ്രീ, തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജു പഴക്കാ ത്താറ, തച്ചമ്പാറ പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് തച്ചമ്പാറ, പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ പി രാജേന്ദ്രന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനിത, ദേശബന്ധു എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ വി.പി ജയ രാജന്‍, കെ.ഐ.ടി.ഇ ജില്ലാ കോര്‍ഡിനേറ്റര്‍ വി.പി ശശികുമാര്‍, തച്ചമ്പാറ എസ്.ഡി.എ.എല്‍.പി.എസ് പ്രധാനധ്യാപകന്‍ സി.ജെ അബ്രഹാം, ദേശബന്ധു എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് എം രാമചന്ദ്രന്‍, പ്രോഗ്രാം കമ്മറ്റി കോര്‍ഡിനേറ്റര്‍ കുഞ്ഞുണ്ണി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എം. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. നവംബര്‍ 13 മുതലാണ് കലോത്സവം തുടങ്ങിയത്. ഓരോ വിഭാഗ ത്തിലും വാശിയേറിയ മല്‍സരങ്ങളാണ് ഇക്കുറിയും നടന്നത്. അതേസമയം, മല്‍സരങ്ങള്‍ രാത്രിയും തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!