മണ്ണാര്‍ക്കാട്: ഇന്ത്യയിലെ ഗ്രാമ-ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് അടിസ്ഥാനവര്‍ഗത്തോടൊപ്പം സമരം നയിച്ച് രാജ്യത്തിന് സ്വാത ന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധിയെ വീണ്ടെടുക്കേണ്ടത് ഇന്ത്യ യുടെ ഗ്രാമങ്ങളില്‍ നിന്ന്തണെയാണെന്നും, മഹാത്മാഗാന്ധിയെ ക്കുറിച്ച് ചര്‍ച്ച നടത്തുവാനുള്ള എം.ഇ.എസിന്റ്റെ തീരുമാനം വര്‍ത്തമാന കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തന മാണെന്നുംകോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ.എം.എച്ച് ഇല്‍യാസ് പറഞ്ഞു.മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജ് അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റും എം.ഇ.എസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മറ്റി യും സംയുക്തമായി കല്ലടി കോളേജില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം അധികാര കൈമാറ്റത്തിന്റ്റെ വേദി മാത്രമായിരുന്നില്ല അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നുള്ള വിമോചനം കൂടി യായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലൂടെഗാന്ധിജി യാഥാര്‍ഥ്യ മാക്കിയതെന്ന് സെമിനാറില്‍ സംസാരിച്ച സാഹിത്യകാരന്‍ കെ.പി. എസ് പയ്യനെടം പറഞ്ഞു.ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ കുന്തിപ്പുഴയിലൂടെ നടത്തിയ യാത്രായുടെ ഭാഗമായി തയ്യാറാക്കിയ മാഗസിന്‍ ‘സൈരന്ദ്രി’ ചടങ്ങില്‍ കെ.പി. എസ് പയ്യനെടം പ്രകാശനം ചെയ്തു.പ്രിന്‍സിപ്പല്‍ പ്രൊഫ.റസീന അധ്യക്ഷത വഹിച്ചു. എം.ഇ. എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജബ്ബാര്‍ ജലാല്‍, സംസ്ഥാ ന ജനറല്‍ സെക്രട്ടറി കെ.ഹംസ, സെക്രട്ടറി നജ്മുദ്ധീന്‍, പ്രൊഫ. എ.പി. അമീന്‍ ദാസ്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ.പി.എം.സലാഹുദ്ദീന്‍, കെ.പി.അക്ബര്‍, പ്രൊഫ. ശിഹാബ് എ.എം, പി.മുഹമ്മദലി,സി.കെ.മുഷ്താഖ്,ബാഹിര്‍ അബ്ദു റഹീം, അയ്യൂബ് പുത്തനങ്ങാടി,മുബാറക് എന്നിവര്‍ സംസാരിച്ചു. ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം ഹെഡ് ഡോ.ടി.സൈനുല്‍ ആബിദ് സ്വാഗതവും ഡോ.ഫൈസല്‍ ബാബു നന്ദിയും പറഞ്ഞു.