എടത്തനാട്ടുകര: സ്വാന്തന പരിചരണ രംഗത്ത് വിദ്യാര്‍ത്ഥികളു ടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക, ‘ഓരോ അധ്യാപക വിദ്യാര്‍ത്ഥിയും പാലിയേറ്റീവ് വളണ്ടിയര്‍ ആവുക എന്നീ ലക്ഷ്യവുമായി എടത്തനാട്ടുകര എം ഇ എസ് കെ.എസ്. എച്ച്.എം ട്രൈനിംഗ് കോളേജില്‍ ഇനിഗ്മ കോളേജ് യൂണിയന്റെ കീഴില്‍ സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ (എസ്. ഐ.പി)തുടക്കം കുറിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ സ്മിത ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആഷിഖ് അധ്യക്ഷത വഹി ച്ചു. സാന്ത്വന പരിചരണത്തിലെ വിദ്യാര്‍ത്ഥികളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് പാലിയേറ്റീവ് പ്രവര്‍ത്തകന്‍ റഹീസ് എടത്ത നാട്ടുകര ക്ലാസെടുത്തു. എസ്‌ഐപി ഭാരവാഹികളായി കണ്‍വീനര്‍ സലീം,അസ്സിസ്റ്റന്റ് കണ്‍വീനര്‍മരായി യഹ്കൂബ്, ശ്രുതി, ഷഫ്രിന്‍ സെക്രട്ടറി ആയി അബ്ദുല്‍ ഖാദര്‍ ,ജോയിന്റ് സെക്രട്ടറിമാരായി ശസിന്‍, രവണ്യ,ഉമ്മുസല്‍മ എന്നിവരെയും എക്‌സിക്യൂട്ടിവ് അംഗ ങ്ങളായി ശില്പ ,രോഷ്ന എന്നിവരെ തിരഞ്ഞെടുത്തു. യൂണിയന്‍ അഡൈ്വസര്‍ തുഷാര മിസ്സ്, നിസാം എന്നിവര്‍ പ്രസംഗിച്ചു. ഷഫീഖ് സ്വാഗതവും ലമി അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.