മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫിക്കറ്റ് പ്രകാശനം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എം. രാമന്‍കുട്ടി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുസ്തഫ വറോടന്‍, കെ. പി ഹംസ, മഞ്ജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജംഷീന മെഹബൂമ്പ്, എം.അവറ, സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം, പഞ്ചായത്തംഗങ്ങളായ കുഞ്ഞിരാമന്‍, ജോസ് കൊല്ലിയില്‍, എം.മുഹമ്മദാലി, എ.കെ.എ അസീസ്, രുഗ്മിണി കുഞ്ചീരത്ത്, വിശ്വേശ്വരി ഭാസ്‌കര്‍, ശ്രീകല, ദയനാന്ദന്‍ നല്ലൂര്‍കളം, സിന്ധു വിശ്വഭരന്‍, കെ.പി റംല, അര്‍സല്‍ എരേരത്ത്, ജംഷീല ഉസ്മാന്‍, എം. ഫസീല, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കളായ പി.മുഹമ്മദാലി അന്‍സാരി, പി.കെ സൂര്യകുമാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍, അബു വറോടന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷാഹിന എരേരത്ത് തുടങ്ങിയവര്‍ സംബന്ധി ച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉഷ സ്വാഗതവും, അസി.സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.ശിവപ്രകാശന്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് മൂന്നോടിയായി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് തുടങ്ങിയ ഘോഷയാത്ര വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക സാംസ്‌കാരിക നിലയത്തില്‍ സമാപിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!