മണ്ണാര്‍ക്കാട് :കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ വികാസ് നിധി ലിമിറ്റഡ് മണ്ണാര്‍ക്കാട്അരക്കുറുശ്ശി നടമാളിക റോഡിലുള്ള വിശ്വജ്യോതി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരില്‍ സാമ്പത്തിക ഉന്നമനമാണ് കേന്ദ്രസര്‍ക്കാരി ന്റെ നയമെന്നും ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുന്നതാണ് അര്‍ബന്‍ വികാസ് നിധി ലിമിറ്റഡ് പോലത്തെ സ്ഥാപനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ നിക്ഷേപം ഡോ പി പരമേശ്വരനില്‍ നിന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസും ആര്‍ഡി നിക്ഷേപം റിട്ട.എസ്‌ഐ രാമനില്‍ നിന്നും എ സുകുമാരനും എസ്ബി നിക്ഷേപം ഡോ കമ്മാപ്പയില്‍ നിന്നും മാനേജിംഗ് ഡയറക്ടര്‍ എ ശ്രീനിവാസനും ഏറ്റുവാങ്ങി.ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ്,മണ്ഡലം പ്രസിഡന്റ് പിഎം ജയകുമാര്‍,എന്‍.അജയകുമാര്‍,പിബി മുരളി,ഡോ.പി പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.