പാലക്കാട്: കൃഷിയിടത്തില്‍ ആട് മേയ്ക്കുന്നതിനെ ചൊല്ലി യുണ്ടായ തര്‍ക്കത്തിലെ പ്രതിക്ക് ഒരു വര്‍ഷം തടവും 10000 രൂപ പിഴയും പാലക്കാട് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. കരിയങ്കോട് ആനിക്കോട് സ്വദേശി അനില്കുമാറിനാണു പൊതിമഠം രാഘവന് എന്നയാളുടെ പരാതിയില്‍ ശിക്ഷ ലഭിച്ചത്. 2015 മെയ് 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാഘവന്റെ കൃഷിയിടത്തില്‍ അനില്‍കുമാര്‍ ആട് മേയ്ക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അനില്‍കുമാര്‍ വടികൊണ്ട് രാഘവനെ തല്ലി പരിക്കേല്‍പ്പിക്കുകയായിരുന്നു. കോട്ടായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യുഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടര്‍ സീനിയര്‍ ഗ്രേഡ് കെ. ഷീബ ഹാജരായി.