അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ അടുക്കള അടിയന്തിര മായി പുനരാരംഭിക്കണമെന്ന് സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മി റ്റി ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കടു ത്ത നിയന്ത്രണത്തിനകത്ത് നിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന അവശ്യ സര്‍വീസുകാരായ ആളുകളും ആരും തുണയില്ലാത്തവരും ഉള്‍പ്പടെ ടൗണിലെത്തുന്നവരും പരിസരപ്രദേശങ്ങളില്‍ ഉള്ളവരുമായ നിരവ ധി പേര്‍ ഉച്ചഭക്ഷണം പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ്.

ന്യായവിലക്ക് ഉച്ചഭക്ഷണം ഉള്‍പ്പടെ ലഭ്യമാക്കുന്ന കുടുംബശ്രീ നേ തൃത്വത്തിലുള്ള ഹോട്ടലുകളില്‍ പലതും നിലവിലെ പ്രത്യേക സാ ഹചര്യത്തില്‍ ജനകീയ സഹകരണത്തോടെ പ്രവര്‍ത്തിച്ച് വരുന്നു ണ്ട്.എന്നാല്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ അത്തരം സാമൂഹ്യ അടുക്ക ള വിപുലമായി നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന അടുക്കള അടച്ച് പൂട്ടുക യാണ് ചെയ്തതെന്ന് സിപിഎം അലനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടോമി തോമസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ-യുവജന-വ്യാപാര സംഘടനകളെ വിശ്വാസത്തിലെടുത്ത് നേതൃത്വം നല്‍കാമെന്നിരിക്കെ ഇതിന് തയ്യാറാകാത്ത വികലമനോ ഭാവമാണ് ഗ്രാമപഞ്ചായത്തിനെ നയിക്കുന്നത്.വിവിധ സംഘടനക ളേയും ബഹുജനങ്ങളെയും ഏകോപിപ്പിച്ച് സാമൂഹ്യ അടുക്കള അടി യന്തരമായി പുന: സംഘടിപ്പിക്കാന്‍ തയ്യാറാകണമെന്ന് സിപിഎം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!