മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കി യ ലോക്ക് ഡൗണില്‍ പൂര്‍ണമായും അടച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കണ്ടൈന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥല ങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതായി ജില്ലാ കളക്ടര്‍ മൃണ്മയി ജോ ഷി അറിയിച്ചു.വ്യവസായസ്ഥാപനങ്ങള്‍, ഉത്പാദന കേന്ദ്രങ്ങള്‍ എ ന്നിവ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി തുറന്നു പ്രവര്‍ത്തി ക്കാം.വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി പാക്കിംഗ് മെറ്റീരിയല്‍സ് ഉള്‍പ്പെടെയുള്ള അസംസ്‌കൃതവസ്തുക്കള്‍ വില്‍പന നടത്തുന്ന കട കള്‍, സ്ഥാപനങ്ങള്‍ എന്നിവ ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെ തുറന്നു പ്രവര്‍ ത്തിക്കാം. മെമ്പര്‍ ബാങ്കുകളുടെ ക്ലിയറന്‍സ് ഹൗസുകള്‍ എല്ലാദി വസവും പ്രവര്‍ത്തിക്കാം.

കണ്ടൈന്‍മെന്റ് സോണുകളിലും പൂര്‍ണമായി അടച്ചിട്ടിട്ടുള്ള പ്ര ദേശങ്ങളിലും 50 ശതമാനം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ഉച്ചയ്ക്ക് 2 വരെ തുറന്നു പ്രവര്‍ത്തിക്കാം.ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് തുണി കടകളും സ്വര്‍ണക്കടകളും ചെരിപ്പു കടകളും തുറന്നു പ്രവര്‍ത്തി ക്കാം.വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രക്ഷിതാക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാം.കള്ളുഷാപ്പുകളില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രം വൈകുന്നേരം അഞ്ചുവരെ അനുവദിക്കും.നാഷണല്‍ സ്‌കീം പ്രകാരമുള്ള ആര്‍.ഡി കലക്ഷന്‍ ഏജന്റുമാര്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കളക്ഷന്‍ തുക അടയ്ക്കാം.ഇളവുകള്‍ അനുവദി ക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കടകളിലും കോവിഡ് പ്രോട്ടോകോ ള്‍ കര്‍ശനമായും പാലിക്കണം. ഇത് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവി, സെക്ടറില്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേ ശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!