അലനല്ലൂര്‍:ശിശുദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്നി പരിപാടി യുടെ ഉദ്ഘാടനം അലനല്ലൂര്‍ എ എം എല്‍ പി സ്‌കൂളില്‍ അലനല്ലൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും പ്രധാന അധ്യാപകനുമായിരുന്ന ഗോപി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ലിയാഖത്ത് അലി അധ്യക്ഷനായി.അലനല്ലൂരിലെ ഫുട്‌ബോള്‍ പ്രതിഭകളാ യിരുന്ന കബീര്‍ കള്ളിവളപ്പില്‍,അബ്ദു കീടത്ത്,മുന്‍കാല നാടക നടന്‍ റഫീഖ് പടിപ്പുര ഫോട്ടോഗ്രാഫര്‍ സൈഫുള്ള താണിക്കാടന്‍ എന്നിവര്‍ക്ക് വിദ്യാലയത്തില്‍ സ്വീകരണം നല്‍കി. മികച്ച നെഹ്‌റുമാരായി തെരഞ്ഞെടുക്കപ്പെട്ട ഇര്‍ഫാന്‍ സാദിഖ് ബാവ, മുഹമ്മദ് മിന്‍ഹാജ് എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി. കെ.എ.സുദര്‍ശന കുമാര്‍ ,പി .വി.ജയപ്രകാശ് ,ഷഹര്‍ബാന്‍ .എ.എം, അനീസ പുല്ലോടന്‍ ,ഷീബ .പി .എം ,നൗഷാദ് പുത്തങ്കോട്ട് ,മുമ്പീന കെ.എ ,നിഷ .പി എന്നിവര്‍ പ്രസംഗിച്ചു.അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അലനല്ലൂരിലെ 15 പ്രതിഭകളെ സന്ദര്‍ശിച്ച് അഭിമുഖം നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!