മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്ര വര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി സര്‍വ്വ കക്ഷിയോഗം ചേര്‍ ന്നു.മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ സമിതികളുടെ പ്രത്യേക യോഗം ഈ വെള്ളിയാഴ്ച്ചക്കകം ചേരാനും പിന്തുണ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും യോഗം തീരുമാ നിച്ചു.കോവിഡ് രോഗികള്‍ക്കുള്ള ഗതാഗതം,ക്വാറന്റൈനില്‍ ഇരി ക്കുന്ന പോസിറ്റീവായര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായി വരുന്ന മരുന്ന്,അത്യാവശ്യം വേണ്ടവര്‍ക്ക് ഭക്ഷണമെത്തിക്കല്‍, ഇവര്‍ക്കാവശ്യമായ പിന്തുണ നല്‍കല്‍ എന്നിവ വാര്‍ഡ് സമിതികള്‍ നിര്‍വ്വഹിക്കും.പഞ്ചായത്ത്,വാര്‍ഡ് തല റാപ്പിഡ് റെസ്‌പോണ്‍സ് ടീ മും ആവശ്യമായ സഹായപ്രവര്‍ത്തനങ്ങള്‍ നടത്തും.
ഏപ്രില്‍ 29ന് ശേഷം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജ മാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും.ക്വാറന്റൈന്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെയും കോവിഡ് പ്രോട്ടോക്കോളും പ്രതിരോധ നടപടികളും സ്വീകരിക്കാത്തവര്‍ക്കുമെതിരെ നടപടിയെടുക്കും. സമയാസമയങ്ങളില്‍ രോഗ പ്രതിരോധ അറിയിപ്പുകള്‍ മൈക്ക് അ നൗണ്‍സ്‌മെന്റിലൂടെ അറിയിക്കും.കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേ ഷനും മറ്റും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും.കിറ്റുകള്‍ കിട്ടു ന്ന മുറക്ക് ടെസ്റ്റും ,വാക്‌സിന്‍ കിട്ടുന്ന മുറക്ക് വാക്‌സിനേഷനും കൂ ടുതല്‍ വിപുലീകരിക്കും.മുഴുവന്‍ ടാര്‍ജറ്റ് ഗ്രൂപ്പിലുള്ളവരുടേയും വാ ക്‌സിനേഷന്‍ നടത്താനാവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തും.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത അധ്യക്ഷയാ യി.ജില്ലാ പഞ്ചായത്ത് അംഗം മൊയ്തീന്‍കുട്ടി,വൈസ് പ്രസിഡന്റ് നാസര്‍,പഞ്ചായത്ത് അംഗങ്ങളായ അഡ്വ.മജീദ്,റിയാസ് നാലകത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ നെല്‍സണ്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെസി ജയറാം,പഞ്ചായത്ത് അസി സെക്രട്ടറി സുപ്രിയ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,ജയകൃഷ്ണന്‍, അലി ,മുസ്തഫ,ജയരാജന്‍ മാസ്റ്റര്‍,സന്നദ്ധ പ്രവര്‍ത്തകന്‍ കൃഷ്ണദാസ് എ്ന്നി വര്‍ പങ്കെടുത്തു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി എല്ലാ വിധ പിന്തുണകളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു.