മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെയും ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ ക്കാട് താലൂക്ക് ആസ്പത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പി ക്കുന്ന ദ്വിദിന രക്തദാന ക്യാമ്പിന് തുടക്കമായി.കോവിഡ് മഹാമാ രിയെ തുടര്‍ന്ന് രക്ത ദൗര്‍ലഭ്യത നേരിട്ട് കൊണ്ടിരിക്കുന്ന സാഹച ര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കോവിഡ് സുരക്ഷാ മാനദണ്ഡ ങ്ങളെല്ലാം പാലിച്ച് കൊണ്ട് നടത്തിയ ക്യാമ്പില്‍ മണ്ണാര്‍ക്കാട് പ്രസ്സ് ക്ലബ് സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട്, മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാ ദ്, സേവ് ബി.ഡി.കെ എയ്ഞ്ചല്‍സ് വിങ് അടക്കം ഒട്ടനവധി ഡോണേ ഴ്‌സ് ക്യാമ്പില്‍ രക്തം നല്‍കി. മെയ് ഒന്നു മുതല്‍ 18 വയസിന് മുക ളിലുള്ളവര്‍ കൂടി വാക്‌സി ന്‍ സ്വീകരിച്ച് തുടങ്ങിയാല്‍ രക്ത ദാതാ ക്കളെ ലഭിക്കാന്‍ ബുദ്ധിമു ട്ടാവും എന്നത് മുന്നില്‍ കണ്ട് കൊണ്ടാണ് ഇത്തരത്തിലൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബി.ഡി.കെ പാല ക്കാട് ജില്ല സെക്രട്ടറിയും സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍മാനുമാ യ അസ് ലം അച്ചു പറ ഞ്ഞു. ക്യാമ്പില്‍ സേവ് കോഡിനേറ്റര്‍ സാലി ഒറിസ്, സേവ് ബി.ഡി .കെ എയ്ഞ്ചല്‍സ് കോഡിനേറ്റര്‍ ദീപിക, ബി. ഡി.കെ അംഗം അജ് നാസ് എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് നാളെയും തുടരും.