മണ്ണാര്‍ക്കാട് : കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ രാജ്യത്തെ വാക്‌സിന്‍ ക്യാമ്പയിനിലൂടെ മെച്ചപ്പെടുത്താന്‍ ശ്രമിക്കു ന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി യുവ എഴുത്തുകാരന്‍ പി എം വ്യാസന്‍.തന്റെ പുസ്തകമായ ചാമ്പക്കക്ക് 2021 ഏപ്രില്‍ വരെ ലഭിച്ച മുഴുവന്‍ റോയല്‍റ്റി തുകയും വ്യാസന്‍ വാക്‌സിന്‍ ചലഞ്ചി ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കഴിഞ്ഞ വര്ഷം വ്യാസന് ലഭിച്ച ഇന്ത്യ സ്റ്റാര്‍ യൂത് ഐക്കണ്‍ അവാര്‍ഡ് തുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തന ത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാസന്‍ നല്‍കിയിരുന്നു.മണ്ണാര്‍ക്കാടും പരിസരവും നിറഞ്ഞുനില്‍ ക്കുന്ന ഓര്‍മ്മകുറിപ്പുകളുടെ സമാഹാരമാണ് വ്യാസന്‍ എഴുതിയ ചാമ്പക്ക എന്ന പുസ്തകം . പുറത്തിറങ്ങി ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളാണ് ചാമ്പക്കയിലൂടെ വ്യാസനെ തേടിയെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!