മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണ ത്തില്‍ കുതിപ്പ്.രോഗബാധിതരുടെ എണ്ണം ശനിയാഴ്ച 300 കടന്നു. ഇന്നലെ 252 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ച 304 പേരില്‍ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടേയും 156 പേര്‍ക്ക് ഉറവിടം അറിയാതെയാണ് വൈറസ് ബാധയുണ്ടായത്.ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന എട്ട് പേര്‍ ഉള്‍പ്പെടും.205 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്.കോവിഡ് ബാധിതരായി ജില്ലയില്‍ 1948 പേരാ ണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.ഇതിന് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, വയനാട് ജില്ലകളി ലും, 2 പേര്‍ ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി ജില്ലയിലും 3 പേര്‍ കാസര്‍ ഗോഡ് ജില്ലയിലും 5 പേര്‍ വീതം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും 10 പേര്‍ എറണാകുളം ജില്ലയിലും 31 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 51 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്. യുവാ ക്കളിലും കൂടുതലായി കോവിഡ് ബാധിക്കുന്നുണ്ട്.ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണെങ്കിലും സ്ഥിതിഗതി കള്‍ നിയന്ത്രണവിധേയമാണ്.അതേസമയം കൂടുതല്‍ മേഖലകള്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട് തുടങ്ങി.ഇതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികളും കടുപ്പിക്കുകയാണ്.ഇതിന്റെ ഭാഗ മായി കോവിഡ് ബാധിത മേഖലകളെ കണ്ടെയ്ന്റ്‌മെന്റ്, മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുകളാക്കാന്‍ നടപടികള്‍ തുടങ്ങി.ജാഗ്രതാ നിര്‍ദേശങ്ങളുമായി പോലീസും രംഗത്തുണ്ട്.മണ്ണാര്‍ക്കാട് പോലീസ് ഇന്ന് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി.കോവിഡ് രണ്ടാം തരംഗ ത്തില്‍ ആദ്യഘട്ടത്തില്‍ പാലിച്ച ജാഗ്രതയും കരുതലും ഈ സാഹ ചര്യത്തില്‍ കര്‍ശനമായി പാലിക്കണമെന്ന് മണ്ണാര്‍ക്കാട് പോലീസ് ഓര്‍മ്മപ്പെടുത്തി.മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തടയാനുള്ള പ്രവര്‍ത്ത നങ്ങളില്‍ പങ്കാളികളാകണം.നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്ക ണം.അല്ലാത്ത പക്ഷം നിയമനടപടിയുണ്ടാകുമെന്ന് മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു.
അതേസമയം ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങളും വര്‍ധി പ്പിച്ചിട്ടുണ്ട്.ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സാ സംവിധാനം പൂര്‍ണ സജ്ജമാണ്.തീവ്ര കോവിഡ് ബാധിതരെയാണ് ജില്ലാ ആശുപ ത്രിയില്‍ പ്രവേശിപ്പിക്കുന്നത്.കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ എഫ്എല്‍ടിസി തുടരുന്നുണ്ട്.ബി,സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരെ യാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.മാങ്ങോട് മെഡിക്കല്‍ കോളേജി ലെ ചികിത്സാ സൗകര്യവും നിര്‍ത്തിയിട്ടില്ല.ആവശ്യമെങ്കില്‍ കൂടു തല്‍ ചികിത്സാ സൗകര്യങ്ങളും ഒരുക്കും.
വാക്‌സിനേഷന്‍ തുടരുകയാണ്.ഇന്ന് ആകെ 8097 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു.119 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പ് എടുത്തിട്ടുണ്ട് (18 പേര്‍ ഒന്നാം ഡോസും 101 പേര്‍ രണ്ടാം ഡോസും)569 മുന്നണി പ്രവര്‍ത്തകരും ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട് (32 പേര്‍ ഒന്നാം ഡോസും 537 പേര്‍ രണ്ടാം ഡോസും)45 വയസ്സിനും 60 വയസിനുമിടയിലുള്ള 4570 (4499 പേര്‍ ഒന്നാം ഡോസും 71 പേര്‍ രണ്ടാം ഡോസും) പേരും ഇന്ന് കോവിഷീ ല്‍ഡ് വാകിസിന്‍ ‘കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുക ളിലുള്ള 2839 പേരാണ് ഇന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെ പ്പ് സ്വീകരിച്ചിരിക്കുന്നത്. (2471 പേര്‍ ഒന്നാം ഡോസും 368 പേര്‍ രണ്ടാം ഡോസും)ആകെ 56 സെഷനുകളിലുമായിട്ടാണ് കുത്തിവെ പ്പ് നടന്നത്.വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോ ഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഞായറാഴ്ച അഗളി സിഎച്ച് സി,ജിടിഎസ് കോട്ടത്തറ,പാലക്കാട് ഗവ.മെഡിക്ക ല്‍ കോളേജ് എന്നിവടങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടാകും.