കോട്ടോപ്പാടം:ദേശീയപാത അരിയൂരില്‍ പുതിയ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം അവസാന ഘട്ടത്തില്‍. നാട്ടു കല്‍ മുതല്‍ താണാ വ് വരെയുള്ള ദേശീയ പാത നവീകരണം ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് പാലം നിര്‍മ്മാണം.രണ്ടു സ്പാനുകളിലാ യി അഞ്ച് മീറ്റര്‍ വീതിയിലാണ് പുതിയ പാലം.ഇത് നിലവിലുള്ള പാ ലവുമായി യോജിപ്പിക്കുന്നതോടെ ദേശീയ പാതയിലെ ഏറ്റവും വീ തിയേറിയ പാലമായി മാറും.അപ്രോച്ച് റോഡുകളുടെ ടാറിങ്ങ് ജോ ലികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.രണ്ടാഴ്ചക്കുള്ളില്‍ പാലം തുറന്നു നല്‍കാനാവുമെന്ന് അധികൃതര്‍ പറയുന്നു.അതെ സമയം സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ തീരാത്തതിനാല്‍ പലയി ടത്തും ടാറിങ്ങ് ജോലികള്‍ മുഴുമിക്കാനായിട്ടില്ല.ഊരാളുങ്കല്‍ ലേബ ര്‍ സൊസൈറ്റിയ്ക്കാണ് നിര്‍മ്മാണ ചുമതല.