മണ്ണാര്‍ക്കാട്: അട്ടപ്പടിയിലെ ആദിവാസി യുവത ഇനി സ്വന്തമായി കുട നിര്‍മ്മിക്കും. ഇതിന്റെ മുന്നോടിയായി അട്ടപ്പാടിയില്‍ പതിന ഞ്ചു ദിവസത്തെ കുടനിര്‍മ്മാണ പരിശീലന ക്യാമ്പ് നടത്തി. ആദി വാസി സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ആദിവാസി കൂട്ടാ യ്മയായ ‘ തമ്പ് ‘ നബാര്‍ഡുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടി പ്പിച്ചത്. അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്നും തെരഞ്ഞെടു ക്കപ്പെട്ട 35 ആദിവാസി വനിതകള്‍ ക്യാമ്പില്‍ പങ്കെടുത്തു.
തമ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ക്ളസ്റ്ററുകള്‍ രൂപീകരിച്ചു ഊര് തലത്തില്‍ കുടനിര്‍മ്മാണ വ്യവസായം ആരംഭി ക്കും. പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപീകരിച്ചു കൊണ്ട് കുടനിര്‍മാണം കാര്‍ത്തുമ്പീ ബ്രാന്റി ന്റെ പേരില്‍ വ്യവസായിക അടിസ്ഥാനത്തി ല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. അതിനായി ഇപ്പോള്‍ കൂടനിര്‍മാണപരിശീലനം ലഭിച്ചവരും മുമ്പ് പരിശീലനം ലഭിച്ച വരു മായ ആദിവാസി വനിതകള്‍ക്കായി ഈ മാസം അവസാനം മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന രണ്ടാംഘട്ട പരിശീലന പരിപാടി നട ത്തും.തൊഴിലാളി ദിനമായ മെയ് ഒന്നിന് ഈ പദ്ധതിക്കു കീഴിലുള്ള കുടനിര്‍മ്മാണത്തിന് തുടക്കം കുറിക്കും. അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍,ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസ ര്‍ സുരേഷ്, കനറാ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ പ്രേം കുമാര്‍, കുടും ബശ്രീ അട്ടപ്പാടി ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ കരുണാകരന്‍, രാഹു ല്‍, സിബിന്‍ ഹരിദാസ് വിവിധ മേഖലകളിലെ ടെക്‌നിക്കല്‍ എക് സ്‌പെര്‍ട്‌സ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു
സമാപന സമ്മേളനം അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തമ്പ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു.നബാര്‍ഡ് പാലക്കാട് ഡെപ്യൂട്ടി ഡയ റക്ടര്‍ ലാലു.പി.എന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി .കാനറാ ബാങ്ക് ലീഡ് ബാങ്ക് മാനേജര്‍ ഡി. അനില്‍സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശരത് ബാബു തച്ചമ്പാറ, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ട്രൈനര്‍മാരായ കെ.എ രാമു,കെ.എന്‍ രമേശ്, ലക്ഷ്മി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പതിനഞ്ചു ദിവസത്തെ കുട നിര്‍മ്മാണ പരിശീലന ക്യാമ്പിന് നേതൃത്വം നല്‍കിയത്.