മണ്ണാര്‍ക്കാട്:നഗരസഭ 2021-22 വര്‍ഷത്തേക്കുള്ള ബജറ്റ് കൗണ്‍സില്‍ അംഗീകാരത്തിനായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ ണായ നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ പ്രസീത.കെ കൗണ്‍ സില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാ രുകളില്‍ നിന്നും ലഭിക്കാവുന്ന ഗ്രാന്റുകളും പദ്ധതി വിഹിതങ്ങ ളും മുന്‍ നീക്കിയിരിപ്പു തുകയും ചേര്‍ത്ത് 59,07,87,510 രൂപ വരവും 54,31,99,400 രൂപ ചെലവും 4,75,88,110 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ഇടക്കാല ബജറ്റാണ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിശദമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. അതേസമയം നഗരസഭയുടെയും നഗരപ്രദേശത്തെ മുഴുവന്‍ ജന വിഭാഗങ്ങളുടേയും സമസ്ത മേഖലകളിലുള്ള പുരോഗതി പരിഗണി ച്ചു കൊണ്ടുള്ളതാണ് ഇടക്കാല ബജറ്റെന്നും വിശദാംശങ്ങളോടു കൂടിയ ബജറ്റ് തിരഞ്ഞെടുപ്പിന് ശേഷം കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കുമെന്ന് ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ കെ പ്രസീത അറി യിച്ചു.യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, സെക്രട്ടറി ശ്രീരാഗ് എന്നിവര്‍ സംസാരിച്ചു.