മണ്ണാര്‍ക്കാട്:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍ നാളെ രാ വിലെ 11 മണിയോടെ മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് മുമ്പാകെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും.തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും കാല്‍നടയായി എത്തിയാണ് പത്രിക സമര്‍പ്പിക്കുക.മൂന്നാം തവണയാണ് ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ജനവിധി തേടു ന്നത്.സ്ഥാനാര്‍ത്ഥിയുടെ പ്രചരണം തുടരുകയാണ്.ഇന്ന് എംഇഎസ് കല്ലടി കോളേജിലെത്തി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.
മണ്ഡലത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്കും തുടക്കമായി.ഇന്ന് കോട്ടോപ്പാടം,അലനല്ലൂര്‍,എടത്തനാട്ടുകര എന്നി വടങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ നടന്നു.കോട്ടോപ്പാടം സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. പൗ ലോസ് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ സി.ജെ.രമേഷ് അധ്യക്ഷനാ യി.സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന്‍,മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ടി.എ.സലാം, വി.വി.ഷൗക്കത്തലി, കെ.കെ.എ. അസീസ് ,ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,സി.മുഹമ്മദ് ബഷീര്‍,ജോസ് പീറ്റര്‍,പഞ്ചായത്ത് കണ്‍വീനര്‍ പാറശ്ശേരി ഹസ്സന്‍,ഗഫൂര്‍ കോല്‍ക്ക ളത്തില്‍,എം.കെ.മുഹമ്മദലി,ഹമീദ് കൊമ്പത്ത്,റഷീദ് മുത്തനില്‍, ഒ. ചേക്കു,നാസര്‍പുളിക്കല്‍,കെ.ടി.അബ്ദുള്ള,കെ.പി.ഉമ്മര്‍,മുനീര്‍ താളിയില്‍, ഗിരീഷ് ഗുപ്ത, പടുവില്‍ മാനു, എ.കെ.കുഞ്ഞയമു, കെ. ജി.ബാബു,പി.മുരളീധരന്‍, സൈനുദ്ദീന്‍ താളിയില്‍,റഫീഖ് കൊങ്ങ ത്ത്,ഉമ്മര്‍ മനച്ചിതൊടി, ഹുസൈന്‍ പോറ്റൂര്‍, സി.കെ.ഉമ്മുസല്‍മ, അക്കര ജസീന,എം. മെഹര്‍ബാന്‍,വി.പ്രീത,മനാഫ് കോട്ടോപ്പാടം, റഷീദ് കല്ലടി,കെ. പി.അഫ് ലഹ്, റാഷിഖ് കൊങ്ങത്ത്, എന്‍.മുഹമ്മ ദലി, പി.മൊയ്തീന്‍, എന്‍.പി.ഹമീദ് എന്നിവര്‍ സംസാരിച്ചു.
201 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികള്‍: സി.ജെ.രമേഷ് (ചെയര്‍മാന്‍),പാറശ്ശേരി ഹസ്സന്‍ (കണ്‍വീനര്‍), എ.അസൈനാര്‍(ട്രഷറര്‍),കെ.പി.ഉമ്മര്‍(കോ-ഓര്‍ഡിനേറ്റര്‍).
മാര്‍ച്ച് 18ന് നാളെ വൈകീട്ട് നാല് മണിക്ക് കുമരംപുത്തൂര്‍ പഞ്ചായ ത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചുങ്കം എഎസ് ഓഡിറ്റോറിയ ത്തിലും അഞ്ചു മണിക്ക് മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി കണ്‍വെന്‍ ഷന്‍ അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററിലും ഏഴ് മണിക്ക് തെങ്കര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ റോയല്‍ പഴേരി ഓഡിറ്റോറി യത്തിലും നടക്കും.19ന് രാവിലെ 10 മണിക്ക് അട്ടപ്പാടി മേഖല കണ്‍വെന്‍ഷന്‍ ഗുളിക്കടവ് ന്യൂ അതുല്ല്യ സിനി പാലസില്‍ നട ക്കും.വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.