മണ്ണാര്‍ക്കാട്:കേരള സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോ ഷിപ്പ് പദ്ധതിയുടെ പരിശീലന ക്ലാസ്സുകള്‍ക്കായി പഞ്ചായത്തു കളിലുള്ള കലാപരിശീലനകേന്ദ്രങ്ങള്‍ ഉണര്‍ന്നു.കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈനായി നടന്ന പരിശീലനത്തിന് തിരശ്ശീലയിട്ടാണ് നേരിട്ടുള്ള ക്ലാസ്സുകള്‍ പുനരാരംഭിച്ചിരിക്കുന്നത്.കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസ്സുകള്‍ നടക്കുന്നത്.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കരിമ്പ,തച്ചമ്പാറ, കാഞ്ഞിരപ്പുഴ,തെങ്കര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,തച്ചനാട്ടുകര എന്നിവടങ്ങളിലാണ് പരിശീലനം നടന്ന് വരുന്നത്.നാടന്‍ പാട്ട്,മോഹിനിയാട്ടം,ചിത്രരചന,ചെണ്ടമേളം,മാപ്പിളപ്പാട്ട്,കോല്‍ക്കളി,കഥകളി കൊട്ട്,മദ്ദളം,കഥകളി ചുട്ടി എന്നിവയിലാണ് സൗജന്യ മായി പരിശീലനം നല്‍കി വരുന്നത്.വജ്രജൂബിലി ഫെല്ലോഷിപ്പ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ അനീഷ് മണ്ണാര്‍ക്കാട്,കലാമണ്ഡലം ഗായത്രി,കലാമണ്ഡലം ജയപ്രസാദ്, കലാനിലയം രാജീവ്,കലാമണ്ഡലം സന്തോഷ്,കിരണ്‍ പ്രസാദ് അലനല്ലൂര്‍,സദനം ജിതിന്‍,സജിത്ത് കഞ്ചിക്കോട് എന്നിവരാണ് പരിശീലകര്‍.പഞ്ചായത്ത് ഹാളുകളിലാണ് പരിശീലനം.അധ്യാപക രുടെയും പരിശീലനാര്‍ത്ഥികളുടേയും സമയസൗകര്യം കണക്കി ലെടുത്ത് വൈകുന്നേരങ്ങളിലാണ് ക്ലാസ്സുകളുടെ സമയം ക്രമീക രിച്ചിട്ടുള്ളത്.

നിലവില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ട് പഞ്ചായത്തുക ളിലായി മുന്നൂറോളം പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്ന ത്.പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും വിജയ കരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള സാംസ്‌ കാരിക വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അനീഷ് മണ്ണാര്‍ക്കാട് അറിയിച്ചു.കൂടുതല്‍ വിവര ങ്ങള്‍ക്ക്: 81294 75145 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!