പാലക്കാട്:വാളയാറില്‍ ബാലികമാരുടെ ദുരൂഹ മരണം പുനരന്വേ ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്ര ട്ടറി കെ സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാമാര്‍ച്ച് നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് വാളയാറില്‍ നിന്ന് ആരംഭിക്കും.ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് പുതുശ്ശേരിയില്‍ നടക്കുന്ന പൊതുയോഗം അബ്ദു ള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും.ഏഴിന് കാലത്ത് 9 മണിക്ക് പുതുശ്ശേരി യില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കലക്ടറേറ്റ് പരിസരത്ത് സമാപി ക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണ ദാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന്് എന്ന് ജില്ലാ അധ്യക്ഷന്‍ കൃഷ്ണ ദാസ് അറിയിച്ചു.