മണ്ണാര്‍ക്കാട്:കുന്ദംകുളത്തു വെച്ചു നടന്ന സംസ്ഥാന ശാസ്‌ത്രോ ത്സവം പ്രവര്‍ത്തി പരിചയ മേള -പപ്പറ്റ് നിര്‍മാണം ഹൈസ്‌കൂള്‍ തല മത്സരത്തില്‍ മണ്ണാര്‍ക്കാട് എം ഇ ടി ഹയര്‍ സെക്കന്ററി സ്‌കൂളി ലെഎട്ടാം തരം വിദ്യാര്‍ത്ഥിനീ ഹിന പി എച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.ഒന്നാം ക്ലാസ്സു മുതല്‍ ജില്ലാ മത്സരത്തില്‍ വിജയി യാണ്.യുപി തലം മുതല്‍ സംസ്ഥാനതലത്തില്‍ പങ്കെടുക്കുകയും നാലാം സ്ഥാനം വരെ എത്തുകയും ചെയ്തിരുന്നു . ഹൈസ്‌കൂള്‍ തല മത്സരത്തില്‍ ആദ്യമായി പങ്കെടുത്തതും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി.ഡി എച്ച് എസ് നെല്ലിപ്പുഴ അദ്ധ്യാപകന്‍ ഹമീദ് എ എല്‍ പി സ്‌കൂള്‍ കാട്ടുകുളം അദ്ധ്യാപിക കെ എം സാലിഹ എന്നിവരുടെ മകളാണ് ഹിന.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!