മണ്ണാര്‍ക്കാട്:കേന്ദ്ര വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നും പങ്കാ ളിത്ത പെന്‍ഷന്‍ റദ്ദാക്കണമെന്നും കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോ സിയേഷന്‍ മണ്ണാര്‍ക്കാട് സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേ ന്ദ്ര തൊഴില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക,എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാര്‍ക്കും ഓണറേറിയം അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
മണ്ണാര്‍ക്കാട് യുണിറ്റി യുപി സ്‌കൂളില്‍ നടന്ന സമ്മേളനം കെഎസ്ടി എ സംസ്ഥാന കമ്മിറ്റി അംഗം പി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജിഎന്‍ ഹരിദാസ് അധ്യക്ഷനായി.എം ആര്‍ മഹേഷ് കുമാര്‍ സം ഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച അധ്യാ പകരായ കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്ര ന്‍, ബ്ലോ ക്ക് പഞ്ചായത്ത് അംഗം ജയശ്രീ ടീച്ചര്‍,പിഎം മധു അലനല്ലൂ ര്‍,പ്രദീപ് കാഞ്ഞിരപ്പുഴ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
എം കൃഷ്ണദാസ്,പിഎം മധു,കെ ലത,എ ആര്‍ രവിശങ്കര്‍,പി ഉണ്ണി കൃഷ്ണന്‍,ഷൈന്‍ ശങ്കര്‍ദാസ്,ബിനോജ് പി,ഉഷാദേവി,വി,സഷീര്‍ ടിപി എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍: ജിഎന്‍ ഹരി ദാസ് (പ്രസിഡന്റ്),എ.മുഹമ്മദാലി (സെക്രട്ടറി),കെ കെ മണികണ്ഠന്‍ (ട്രഷറര്‍)