മണ്ണാര്‍ക്കാട്:നിയമസഭാ തരിഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വാര്‍ഡ്,ശാഖാതലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ ജ്ജിതമാക്കാന്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം തീരു മാനിച്ചു.തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനും യു. ഡി. എഫ് മുന്നണി സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള കര്‍ മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് നിയോജകമണ്ഡലം പ്ര വര്‍ത്തക സമിതിയുടെ സമ്പൂര്‍ണ യോഗം 15 ന് വൈകിട്ട് 6.30 ന് ഫായിദ ടവറില്‍ നടക്കും.
ജില്ലാ വൈസ് പ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെ യ്തു.മണ്ഡലംമുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, നിയോ ജകമണ്ഡലം ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍, ഭാരവാഹി കളായ എം.പി.എ.ബക്കര്‍,കെ.ആലിപ്പുഹാജി,തച്ചമ്പറ്റ ഹംസ, എം. കെ.മുഹമ്മദലി,ആലായന്‍ മുഹമ്മദലി, ഹുസൈന്‍ കളത്തില്‍,സി. ഷഫീഖ് റഹ്മാന്‍, ഹുസൈന്‍ കോളശ്ശേരി,ഹമീദ് കൊമ്പത്ത്, റഷീദ് മുത്തനില്‍,നാസര്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.