തച്ചനാട്ടുകര :ചെത്തല്ലൂരിലെ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ഡിവൈഎഫ്ഐ ചെത്തല്ലൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി രാജേഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി കെസി റിയാസു ദ്ദീന്‍,ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,സിപിഎം തച്ചനാട്ടു കര ലോക്കല്‍ സെക്രട്ടറി കെ രാമചന്ദ്രന്,കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ. ഹരീഷ് (സെക്രട്ടറി),കെ.എസ്.അമല്‍ജിത് (പ്രസിഡന്റ്),പി.അലി ഹൈദര്‍ (ട്രഷറര്‍)