മണ്ണാര്‍ക്കാട്:വാളയാര്‍ കേസ് സിബിഐ ഏറ്റെടുക്കുക, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കോട്ടോപ്പാടം സെന്റ റില്‍ പ്രതിഷേധ സദസ്സ് നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണീന്‍കുട്ടി വാഴയില്‍ അധ്യക്ഷത വഹിച്ചു. കെഎസ് യു മുന്‍ ജില്ലാ സെക്രട്ടറി അരുണ്‍ കുമാര്‍ പലകുറിശി മുഖ്യപ്രഭാഷ ണം നടത്തി. രമേശ്,കൊച്ചു മാഷ്,അസൈനാര്‍ മാഷ് ഫിറോസ് ,ദീപ,പ്രീത എന്നിവര്‍ സംസാരിച്ചു.സിജാദ് സ്വാഗതവും ഷാനു നന്ദിയും പറഞ്ഞു.