പാലക്കാട്:കര്‍ഷകനെ സേവകനായി അംഗീകരിച്ചു സംരക്ഷിക്കു ന്നതിനുള്ള ബില്ല് കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പരിഗണന യിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കാര്‍ഷിക വിളകളില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളില്‍ നിന്നും കര്‍ഷകന് ലാഭവിഹിതം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിച്ച യുവ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃഷി മുതല്‍ സാങ്കേതിക രംഗം വരെ തൊഴില്‍പരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്നതാണ്ആര്‍ സി ഇ പി കരാര്‍ ഒപ്പിടാനുള്ള നീക്കം. യുവാക്കള്‍ ഇത്തരം നീക്കങ്ങള്‍ക്തിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എം. റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ യുവജന കമ്മീഷന്‍ അംഗം അഡ്വ. ടി.മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ ടി എം ശശി, എം.ജാസിര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. അന്താരാഷ്ട്ര കരാറുകളും കാര്‍ഷിക രംഗവും എന്ന വിഷയത്തില്‍ ഡോ. കെ.വി.ബിജു, ആധുനിക കൃഷിരീതിയും പ്രതിസന്ധിയും എന്ന വിഷയത്തില്‍ യുവ കര്‍ഷക വിദഗ്ധന്‍ അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ ക്ലസെടുത്തു.