പാലക്കാട്:അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെണ് കുട്ടികള്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്ക്കാരിക-പാര്‍ലമെന്റ റികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു.പോക്സോ വകു പ്പുകള്‍ക്കു പുറമെ ബലാല്‍സംഗം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. വിധിപകര്‍പ്പ് ലഭിച്ചാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.