പാലക്കാട്:
പാലക്കാട്: പ്രളയബാധിതരായവര്‍ക്കുള്ള നഷ്ടപരിഹാര തുക നല്‍ കുന്നതുമായി ബന്ധപ്പെട്ട് പ്രളയബാധിതരുടെ സര്‍വേ നടത്തി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതായി ജില്ലാ വികസന സമിതിയോഗം അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ ക്കു മാത്രമാണ് ആശ്വാസ ധനസഹായം നല്‍കിയിരിക്കുന്നത്. പ്രള യബാധിതരുടെ ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് അര്‍ ഹരായവര്‍ക്ക് ധനസഹായം അനുവദിക്കും. പട്ടികയില്‍ ഉള്‍പ്പെടാ ത്തവര്‍ക്ക് അപ്പീല്‍ നല്‍കുന്നതിന് സമയം അനുവദിക്കുമെന്നും ജില്ലാ വികസന സമിതി യോഗം അറിയിച്ചു.പ്രളയ സമയത്ത് ഉരുള്‍ പൊട്ടല്‍ നടന്ന മുതുതലയില്‍ ക്വാറി അനുമതിക്കായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് അനുവദിക്കരുതെന്ന് മുഹമ്മദ് മുഹ്സി ന്‍ എം.എല്‍.എ പറഞ്ഞു. ഇത്തരം ക്വാറികള്‍ അനുവദിക്കുന്നതി ലൂടെ വലിയ ദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വരും. അതിനാല്‍ ക്വാറികള്‍ അനുവദിക്കുന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ പുനസ്ഥാപിക്കുന്നതിനുള്ള സഹായം കുടുംബശ്രീ നല്‍കുന്നു ണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് ഉടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.വി.വിജയദാസ് എം.എല്‍.എ പറഞ്ഞു. വിള ഇന്‍ഷുറന്‍സിനായി ജില്ലയ്ക്ക് 23 കോടിയാണ് അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ വിതരണം ചെയ്യാന്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൃഷി ഓഫീസുകളിലെ ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കൃഷി ഓഫീസറോട് വി.ടി. ബല്‍റാം എം.എല്‍.എ ആവശ്യപ്പെട്ടു.സ്‌കൂള്‍, റോഡ് എന്നിവിടങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ നില്‍ക്കുന്ന മരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ മുറിച്ചുമാറ്റാം. ഇക്കാര്യത്തില്‍ വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊപ്പം ടൗണില്‍ അനധികൃത കയ്യേറ്റ ങ്ങള്‍ നടക്കുന്നതായി യോഗത്തില്‍ ജനപ്രതിനിധികള്‍ അറിയിച്ചു. പ്രദേശത്ത് അടിയന്തിരമായി സര്‍വേ നടത്തി സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ഹരിതകേരളം മിഷന്‍
ജില്ലയിലെ 95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 87 ലും അജൈവമാലിന്യ ശേഖരണ സംവിധാനം(എം.സി.എഫ്) നിലവില്‍ വന്നതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഇവയില്‍ 41 സ്ഥിരം സംവിധാനങ്ങളും 46 എണ്ണം താല്‍ക്കാലിക സംവിധാനങ്ങളുമാണ്. നിലവില്‍ പുതുക്കോട്, വടകരപ്പതി, വല്ലപ്പുഴ, മുണ്ടൂര്‍, ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ, കരിമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലുമാണ് എം.സി.എഫ് സംവിധാനം ഇല്ലാത്തത്. ഈ പ്രദേശങ്ങളില്‍ എംഎല്‍.എ മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ഉടന്‍ വിളിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും ബയോവേസ്റ്റ് സംവിധാനം സ്ഥാപിച്ചതായും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ലൈഫ് മിഷന്‍
വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് വീട് വെച്ചു നല്‍കുന്നതിനുള്ള ലൈഫ് മൂന്നാംഘട്ടത്തില്‍ ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ വെള്ളപ്പന കോളനിയിലെ സ്ഥലം ഭവനസമുച്ചയം നിര്‍മിക്കുന്നതിനായി ഹാബിറ്റാറ്റ് ഗ്രൂപ്പിന് കൈമാറി. കൂടാതെ കൊടുമ്പ്, കരിമ്പുഴ, ആനക്കര, കൊല്ലങ്കോട് ഗ്രാമപഞ്ചായത്തുകളിലെ അഞ്ചോളം സ്ഥലങ്ങള്‍ പ്രാഥമിക ഫീല്‍ഡ് പരിശോധന നടത്തിയതായി ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ആര്‍ദ്രം മിഷന്‍
കൗമാരപ്രായത്തിലെ കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് നവംബര്‍ ്അഞ്ച് മുതല്‍ ആര്‍ദ്രം പീപ്പിള്‍ ക്യാംപ് ആരംഭിക്കും. കൗമാരപ്രായത്തിലെ സംശയങ്ങള്‍, ആകുലതകള്‍, ജീവിതശൈലി എന്നിവയെ സംബന്ധിച്ചും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ആരോഗ്യശീലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം, റാലി എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
എ.ഡി.എം ടി.വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ മാരായ കെ.വി.വിജയദാസ്, കെ.ബാബു, കെ.ഡി.പ്രസേനന്‍, മുഹമ്മദ് മുഹ്സിന്‍, വി.ടി.ബല്‍റാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.