അഗളി:പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് അഗളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അഗളി പൊലീസ് സ്റ്റേഷനില്‍ നടന്ന ക്യാമ്പ് അഗളി എഎസ്പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. സിഐ ഹിദായത്തുള്ള മാമ്പ്ര അധ്യക്ഷത വഹിച്ചു. ഡോ.പ്രഭുദാസ് എസ്‌ഐ റെജിക്കുട്ടി എന്നിവര്‍ സംസാരിച്ചു.അട്ടപ്പാടിയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടേയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍,പൊതുപ്രവര്‍ത്തകര്‍,ഓട്ടോ തൊഴിലാളികളടക്കം നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!