തച്ചനാട്ടുകര:നാട്ടുകല്‍ ഗവ ഹോമിയോ ആശുപത്രിയില്‍ ഡോക്ട റില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറി പോയി ഒന്നര മാസമായിട്ടും പുതിയ ഡോക്ടറെ നിയമി ച്ചിട്ടില്ല. പ്രതിദിനം നൂറിലധികം രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്.മഴക്കാല രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ആശുപത്രിയിലേക്ക് ഉടന്‍ ഡോക്ടറെ നിയമിക്കണമെന്ന് തച്ചനാട്ടു കര പഞ്ചായത്ത് പ്രസിഡന്റ് പിടി കമറുല്‍ ലൈല ആവശ്യപ്പെട്ടു.