മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ ഉപജില്ലക്ക് കീഴില്‍ വരുന്ന തച്ചനാട്ടു കര,കുമരംപുത്തൂര്‍,തെങ്കര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് സോണല്‍ കലോത്സവം ചങ്ങലീരി എയുപി സ്‌കൂളില്‍ നടന്നു.നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അധ്യക്ഷത വഹിച്ചു.എഇഒ ഒ.ജി.അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. കുമരംപുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉഷ,വാര്‍ഡ്‌മെമ്പര്‍ ശ്രീകല,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജംഷീന മെഹബൂബ്,സോണല്‍ കണ്‍വീനര്‍ മിനി ജോണ്‍,എച്ച്എം ഫോറം കണ്‍വീനര്‍ കെവി വിജയകുമാര്‍,ഒഎസ്എ പ്രസിഡന്റ് കെ അസീസ്,കെഎസ് സി ബി പ്രസിഡന്റ് പി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ജയമുകുന്ദന്‍ മാസ്റ്റര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബാലുമുകുന്ദന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!