കോട്ടോപ്പാടം:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭാരതത്തിന്റെ 74 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ ദേശീയപതാക ഉയര്‍ ത്തി.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി. പ്രധാനാധ്യാപിക എ.രമണി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ റഷീദ് കല്ലടി, എം.പി.ടി.എ പ്രസിഡണ്ട് കെ.ടി. റജീന,സ്റ്റാഫ് സെക്രട്ടറി കെ.ഉണ്ണിഅവറ, പാഠ്യാനുബന്ധ സമിതി കണ്‍വീനര്‍മാരായ പി.ഇ.സുധ, ജോണ്‍ റിച്ചാര്‍ഡ്, എന്‍.സി.സി ഓഫീസര്‍ തരുണ്‍ സെബാസ്റ്റ്യന്‍,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീ സര്‍ ബാബു ആലായന്‍, ഹമീദ് കൊമ്പത്ത്, എസ്.രാജി,ഷിജി ജോര്‍ജ്, കെ.എസ്.മനോജ്,കെ.സി.ഗീത,കെ.സാജിത് ബാവ പ്രസംഗിച്ചു. ദേശീയ ഗാനം, ദേശഭക്തിഗാനാലാപനം,ഉര്‍ദു ക്ലബ്ബ് പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യദിന ഇ-ബുള്ളറ്റിന്‍ പ്രകാശനം തുടങ്ങിയവയുമുണ്ടായി .വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മുഖേന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, പ്രസംഗം, ദേശഭക്തിഗാനാലാപനം, ചിത്രരചന, ഉപ ന്യാസ രചന തുടങ്ങിയ മത്സരങ്ങള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. ലളിതമെങ്കിലും പ്രൗഢമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് പി.മനോജ്, കെ.എം.മുസ്ത ഫ,ടി.പി.അബ്ദുല്‍ സലീം,കെ.പി. നൗഫല്‍,എം.പി.ഷംജിത്ത്, ടി.എം. അയ്യപ്പദാസന്‍,ഫസീല അബ്ബാസ്, കെ.പി.എം.സലീം, വി.വിജയ കുമാര്‍,ഹന്ന,ഷെറിന്‍,കെ.മൊയ്തുട്ടി, പി.ശ്യാമപ്രസാദ്, കെ.മുസ്തഫ നേതൃത്വം നല്‍കി.