കാരാകുര്‍ശ്ശി:ഉറവിടമറിയാത്ത കോവിഡ് രോഗികളും സമ്പര്‍ക്ക രോഗികളും വര്‍ധിക്കുന്നത് കണക്കിലെടുത്ത് കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരു മാനിച്ചു.ആഗസ്റ്റ് 16 മുതല്‍ ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയേ പ്രവര്‍ത്തിക്കാവൂ.നിലവില്‍ കണ്ടെ യ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വാര്‍ഡുകളിലും ചുറ്റുമുള്ള മൂന്ന് കിലോമീറ്റര്‍ ബഫര്‍ സോണുക ളിലും അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനു മതി.ഇവിടെങ്ങളില്‍ ആരാധാനലയങ്ങള്‍ തുറക്കാന്‍ അനുമതി ഇല്ല.
ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഓട്ടോ സ്റ്റാന്റുകളില്‍ ഓട്ടോറിക്ഷ കള്‍ സ്റ്റാന്റിലും പൊതു സ്ഥലത്തും നിര്‍ത്തിയിട്ടുള്ള സര്‍വ്വീസിന് അനുവാദമില്ല.ബാങ്കുകള്‍,അക്ഷയ കേന്ദ്രങ്ങള്‍ക്ക് കര്‍ശന നിയന്ത്ര ണത്തോടെ പ്രവര്‍ത്തിക്കാം.ഹോട്ടലുകളിലും ചായക്കടയിലും പാര്‍ സല്‍ മാത്രമേ അനുവദിക്കൂ.പൊതു ഇടങ്ങളില്‍ മാസ്‌ക് കൃത്യമായി ധരിക്കല്‍,സാമൂഹിക അകലം പാലിക്കല്‍,തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണം.അല്ലാത്ത പക്ഷം പോലീസ് നടപടിയുണ്ടാകും.അനാവശ്യ ആശുപത്രി സന്ദര്‍ ശനം ഒഴിവാക്കണം.പഞ്ചായത്തിന് പുറത്ത് ഏത് ചികിത്സയ്ക്ക് പോയാലും ആരോഗ്യ പ്രവര്‍ത്തകരേയും ആശാവര്‍ക്കര്‍മാരേയും നിര്‍ബന്ധമായും അറിയിക്കണം.പനി,ചുമ,ജലദോഷം,വയറിളക്ക രോഗങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉടന്‍ അറിയിക്കണ മെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി ജയറാം അറിയിച്ചു.