മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരദിനം ആചരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ പതാക ഉയര്‍ത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് എന്‍ആര്‍ സുരേഷ് അധ്യക്ഷത വഹി ച്ചു. വ്യാപാരികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക, കോവിഡ് 19 മൂലം അടച്ചിടേണ്ടി വന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കു ക എന്നീ കാര്യങ്ങളില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് വ്യാപാരിദിനത്തില്‍ സംഘടന മുന്നോട്ട് വെക്കു ന്നത്. വ്യാപാര ഭവനും പരിസരവും ശുചീകരിച്ചു .ഭാരവാഹികളായ പി.യു ജോണ്‍സണ്‍, ഷമീര്‍ വികെഎച്ച്, ഷമീര്‍.സി.എ, കൃഷ്ണദാസ് സിഗ്‌നല്‍, ഷമീര്‍ കിങ്‌സ്, ഷബീര്‍ മംഗല്യ, ആബിദ് ലിബര്‍ട്ടി, ഹാരിസ് മാളിയേക്കല്‍, മുഹമ്മദാലി സംഗമം എന്നിവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!