കാഞ്ഞിരപ്പുഴ:കോവിഡ് 19 സാമൂഹ്യ വ്യാപന ആശങ്കയുടെ സാഹ ചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായിആഗസ്റ്റ് 10 മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിധിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാക്കി നിശ്ചയിച്ചു.ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിരോധിച്ചു.ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷെരീഫ്,സിജെ ബേബി, പി.ചിന്നക്കുട്ടന്‍,കാപ്പില്‍ സെയ്തലവി,ലക്ഷ്മണന്‍, എം.റെജി, പഞ്ചായ ത്ത് സെക്രട്ടറി സി ആന്റണി,ബിജുമോന്‍ ടി ഇലവുങ്ങല്‍,ജോര്‍ജ്ജ് നമ്പുശ്ശേരി,മെഡിക്കല്‍ ഓഫീസര്‍ സുനില്‍,അരുണ്‍ ഓലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.