മണ്ണാർക്കാട് : ജില്ലയില്‍ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇത് പ്രകാരം 115.5 മി.മീ വരെ ശക്തമായ
മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

മഴക്കെടുതി: ജില്ലയിൽ രണ്ട് 24 മണിക്കൂർ കൺട്രോൾ റൂമുകൾ

മഴക്കെടുതിയുമായി ബന്ധപ്പെട്ട് 0491_2505309, 1077 നമ്പറുകളിലായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കലക്ടറേറ്റ് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 1077 എന്ന നമ്പറിൽ കോഡ് ചേർക്കേണ്ടതില്ല.

മലമ്പുഴ ഡാം തുറന്നേക്കാം

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് നീരൊഴുക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് 9 ന് നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

കാലവർഷം: ജില്ലയിൽ നിലവിൽ എട്ട് ക്യാമ്പുകളിലായി 196 പേർ

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ എട്ടു ക്യാമ്പുകളിൽ 62 കുടുംബങ്ങളിലെ 196 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഏഴും ആലത്തൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. ഇതിൽ 69 സ്ത്രീകളും 60 പുരുഷന്മാരും 67 കുട്ടികളും ഉൾപ്പെടുന്നു.

മണ്ണാർക്കാട് താലൂക്ക്

വില്ലേജ്, ക്യാമ്പ്, ആകെ കുടുംബങ്ങൾ, ആകെ അംഗങ്ങളുടെ എണ്ണം എന്നിവ ക്രമത്തിൽ:

1) ഷോളയൂർ – ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ – 3- 14

2) പാലക്കയം- ദാറുൽ ഫർഖാൻ ഗേൾസ് ഹോം – 8- 23

3) പാലക്കയം – ഗവ പുളിക്കൽ സ്കൂൾ- 14- 54

4) പാലക്കയം – മരുതംകാട് ജി എൽ പി എസ്- 5- 17

5) കോട്ടോപ്പാടം 1- ഗവ. യു.പി.എസ്, ഭീമനാട്- 10- 34

6) കള്ളമല -മുക്കാലി എംആർഎസ്- 20-45.

7) അലനല്ലൂർ 1- പക്കത്ത്കുളമ്പ് അങ്കണവാടി- 1-6

ആലത്തൂർ താലൂക്ക്

8) കിഴക്കഞ്ചേരി 2- പാറശ്ശേരി അങ്കണവാടി- 1-3

പാലക്കാട്‌ ജില്ലയിലെ മറ്റ് നാശനഷ്ടങ്ങൾ

കനത്ത മഴയെയും കാറ്റിനെയും തുടർന്ന് പാലക്കാട്‌ ജില്ലയിൽ ഇതുവരെ 446 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണമായും തകർന്നു.

കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ 16.695 കിലോമീറ്റർ കെ.എസ്.ഇ. ബി കണക്ഷനുകൾക്കാണ് കേടുപാട് സംഭവിച്ചത്. കൂടാതെ 177 പോസ്റ്റുകളും തകർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 97.48 ഹെക്ടർ കൃഷിനാശവും ഉണ്ടായി. ജൂൺ ഒന്നുമുതൽ ജില്ലയിൽ 864.81 ഹെക്ടർ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ആകെ 3078 കർഷകരാണ് ഇതുമൂലം ബാധിതരായത്.

ജില്ലയിൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 120 സെന്റീമീറ്ററും മംഗലം ഡാമിന്റെ ഷട്ടറുകൾ 55 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. ശിരുവാണി ഡാം റിവർ സ്ലുയിസിലൂടെ 150 സെന്റീമീറ്ററിൽ വെള്ളം തുറന്നു വിട്ടിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!