Category: Palakkad

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ എട്ടു മുതല്‍

പാലക്കാട്:കല്‍പ്പാത്തി രഥോത്സവത്തിനു മുന്നോടിയായി ദേശീയ സംഗീതോത്സവം നവംബര്‍ എട്ട് മുതല്‍ 13 വരെ നടക്കും. ഇതുമായി ബന്ധപ്പെട്ട് എ ഡി.എം ടി. വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനായോഗം ചേര്‍ന്നു. സാംസ്‌കാരിക വകുപ്പും ഡി.ടി.പി.സി.യും ചേര്‍ന്നാണ് കല്‍പ്പാത്തി രഥോത്സവത്തിനു മുന്നോടിയായി…

ഒക്ടോബറിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം

പാലക്കാട്:റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഒക്ടോബര്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗ ത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും…

തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ വിദ്യാരംഭം നടന്നു

പാലക്കാട്:വിഖ്യാതമായ ഖസാക്കിന്റെ ഇതിഹാസം പിറന്ന തസ്രാക്കില്‍ നിന്നും അക്ഷര മധുരം നുകര്‍ന്ന് അറിവിന്റെ അപാരതയിലേക്ക് ഒരു തലമുറ കൂടി പിച്ചവെച്ചു. ഇതിഹാസ കഥാകാരന്റെ സ്മരണകള്‍ ജ്വലിക്കുന്ന ഒ.വി.വിജയന്‍ സ്മാരകത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിരവധി കുരുന്നുകള്‍ പങ്കെടുത്തു. ഒ.വി.വിജയന്‍ പ്രതിമക്ക് അഭിമുഖമായി…

ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം ശുചിത്വ മാതൃക തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആദരവ്.. ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനമായി

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം മിഷന്‍-ശുചിത്വ മിഷന്‍, ഫെഡറേഷന്‍ ഓഫ് റസിഡന്റ് അസോസിയേഷന്‍ പാലക്കാട് (ഫ്രാപ്പ്) എന്നിവയുടെ സഹകരണത്തോടെ പാലക്കാട് ന്യൂ സിവില്‍ നഗര്‍ കോളനി ഓഡിറ്റോറിയത്തില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി സംഘടിപ്പിച്ച ജൈവമാലിന്യ സംസ്‌കരണ വസ്തുക്കളുടെ പ്രദര്‍ശനവും…

ദാമോദരന്‍ നിര്യാതനായി

മാത്തൂര്‍: ചെങ്ങണിയൂര്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ മാലന്റെ മകന്‍ ദാമോദരന്‍ (58) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഐവര്‍മഠത്തില്‍. ഭാര്യ:പ്രസന്ന .മക്കള്‍:പ്രസീദ,പ്രസാദ്,പ്രവിത.മരുമകന്‍:രജീഷ്

വോട്ടര്‍പട്ടിക പുതുക്കല്‍: ഒക്ടോബര്‍ 15 വരെ

പാലക്കാട്:സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനായി തെറ്റുകള്‍ തിരുത്താമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. സമ്മതിദായകരുടെ വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം.…

ഗാന്ധിജയന്തി വാരാഘോഷം:ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരം ശുചീകരിച്ചു

പാലക്കാട്: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ കോട്ട മൈതാനത്തുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരം ശുചീകരിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ പി.എസ് ശിവദാസ്…

ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് തുടക്കമായി; ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു

പാലക്കാട്:സത്യത്തിന്റെയും അഹിംസയുടെയും ശുചിത്വത്തിന്റെയും മഹത്വത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനു തുടക്കമായി. സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റികൊണ്ടു വേണം നാം ഗാന്ധിയെ ഓര്‍ക്കാനെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ…

വീണ്ടും കുഴല്‍പ്പണ വേട്ട; വേങ്ങര സ്വദേശികളായ സഹോദരങ്ങളില്‍ നിന്നും 80 ലക്ഷം രൂപ പിടികൂടി

ഒലവക്കോട്: മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 80 ലക്ഷം രൂപ റെയില്‍വേ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ പാലക്കാട് ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണക്കടത്ത് പിടികൂടിയത്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ മലപ്പുറം വേങ്ങര…

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പാലക്കാട്:ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികള്‍ നടത്തുന്ന കോഴ്സുകളിലേക്ക് യോഗ്യതനേടി പഠനം നടത്തിവരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. അപേക്ഷകള്‍ സെപ്റ്റംബര്‍ 30…

error: Content is protected !!