പാലക്കാട്:ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികള്‍ നടത്തുന്ന കോഴ്സുകളിലേക്ക് യോഗ്യതനേടി പഠനം നടത്തിവരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ : 0491-2505005.