ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിനായി കൊടുവായൂര്‍ ഒരുങ്ങുന്നു
കൊടുവായൂര്‍:സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരത, 4, 7, 10, ഹയര്‍സെക്കന്‍ഡറി, ട്രാന്‍സ്ജെന്‍ഡര്‍ തുല്യത പഠിതാക്ക ള്‍ക്കും പ്രേരക്മാര്‍ക്കും, ഇന്സ്ട്രക്ടര്മാര്ക്കും ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോല്‍സവം ഈ മാസം 19,20 തിയ്യതികളില്‍ കൊടുവായൂര്‍ ഗവ.ഹൈസ്കൂളില്‍ നടക്കും. കലോത്സവ നടത്തി പ്പിനായുള്ള സംഘാടക സമിതി…
കുതിരാനിലെ നിര്‍മ്മാണ തടസ്സം: അടിയന്തിര നടപടിയെന്ന് കേന്ദ്രമന്ത്രി
നെന്മാറ:കുതിരാനിലെ തുരങ്കപാതയുടെ നിര്‍മ്മാണ തടസ്സം പരിഹരിക്കുന്നതിന് അടിയന്തിര നടപടികളെടുക്കുമെന്ന് കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു.നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും എവിടെയാണ് പ്രശ്നങ്ങളെന്നും കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായി ഈ വിഷയം…
വോട്ടര്‍പട്ടിക പുതുക്കല്‍: ഒക്ടോബര്‍ 15 വരെ
പാലക്കാട്:സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനായി തെറ്റുകള്‍ തിരുത്താമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. സമ്മതിദായകരുടെ വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം.…
നാട്ടാന പരിപാലന ചട്ടം:ആനകളെ എഴുന്നള്ളിക്കുന്നതിന് എല്ലാ മാസവും അഞ്ചിനകം അപേക്ഷിക്കണം
പാലക്കാട്:പരമ്പരാഗതമായി ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവം/ നേര്‍ച്ച കമ്മറ്റിക്കാര് അതത് മാസം അഞ്ചിനകം കലക്ടറേറ്റിലോ, ഒലവക്കോട് സോഷ്യല്‍ ഫോറസ്ട്രി ഓഫീസിലോ അനുമതിക്ക് അപേക്ഷിക്കണമെന്ന് നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. അപേക്ഷകളില്‍ കമ്മിറ്റി…
ഗാന്ധിജയന്തി വാരാഘോഷം:ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരം ശുചീകരിച്ചു
പാലക്കാട്: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ കോട്ട മൈതാനത്തുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരം ശുചീകരിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ പി.എസ് ശിവദാസ്…
നെന്മാറ പോസ്റ്റോഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
നെന്മാറ:ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ആരംഭിച്ച നെന്മാറ പോസ്റ്റോഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.രാജ്യത്ത് ഒരു വര്‍ഷം ശരാശരി നല്കുന്ന ഒരു കോടി പാസ്പോര്‍ട്ടുകളില്‍ 10 ശതമാനവും എടുക്കുന്നത് ജനസംഖ്യയില്‍…
സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് കത്തുകളയച്ചു
തച്ചനാട്ടുകര:രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്ക അറിയിക്കാനും സര്‍ക്കാറിന്റെ ശ്രദ്ധതിരിക്കുന്നതിനും വേണ്ടി പ്രധാന മന്ത്രിക്ക് കത്തയച്ചതിന് സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെ തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രധാന മന്ത്രിക്ക് കത്തുകള്‍ അയച്ച്…
നാട്ടുകലില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് സ്വര്‍ണ്ണം കവര്‍ന്നു
തച്ചനാട്ടുകര: നാട്ടുകല്‍ പുല്ലരിക്കോട് ആലായന്‍ മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.ഇന്നലെ പുത്തൂരുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഇവര്‍. രാവിലെയോടെയാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിതുറന്ന്അലമാറയില് സൂക്ഷിച്ചിരുന്ന അഞ്ച് പവന് സ്വര്‍ണ്ണം മോഷണം പോയതായി വീട്ടുടമ നാട്ടുകല്‍ പോലീസില്‍ നല്കിയ…
സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; ഡിവൈഎഫ്ഐ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു
അലനല്ലൂര്‍:ആള്‍ക്കൂട്ട കൊലപാതകത്തിലും ദളിത് അതിക്രമങ്ങളിലും പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച രാജ്യത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ അലനല്ലൂര്‍ മേഖല കമ്മറ്റി നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു.മേഖല സെക്രട്ടറി റംഷീക്ക് മാമ്പറ്റ ഉദ്ഘാടനം ചെയ്തു.രാജേന്ദ്രന് അധ്യക്ഷനായി,സലീം,നിഷാദ് എന്നിവര്‍ സംസാരിച്ചു.
എംഇഎസ് ഗാന്ധിസ്മൃതി ലോഗോ മത്സരം: ബാസില്‍ കല്ലടിക്ക് അവാര്‍ഡ്
മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി എംഇഎസ് സംസ്ഥാന കമ്മിറ്റി നടത്തിയ ഗാന്ധി സ്മൃതി ലോഗോ മത്സരത്തില്‍ എംഇഎസ് മണ്ണാര്‍ക്കാട് താലൂക്ക് യൂത്ത് വിങ് ജോയിന്റ് സെക്രട്ടറി വി.കെ ബാസില്‍ അവാര്‍ഡിന് അര്‍ഹനായി.മുന്‍ മന്ത്രി വി.എം. സുധീരന് അവാര്‍ഡ്…