മണ്ണാര്‍ക്കാട് : നെല്ലിപ്പുഴയില്‍ ഗോവിന്ദാപുരത്ത് പാലത്തിന്റെ തൂണുകളില്‍ തങ്ങി നി ന്നിരുന്ന മരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് അഗ്നിരക്ഷാസേന അംഗങ്ങള്‍ സ്ഥലത്തെത്തിയത്. മരത്തിന്റെ മുക്കാല്‍ ഭാഗവും മുറിച്ചുമാറ്റി. അവശേഷിക്കുന്നഭാഗം വെള്ളത്തിനടിയി ലായതിനാല്‍ ചെയിന്‍സോ ഉപയോഗിച്ച് മുറിച്ചുനീക്കാനായിട്ടില്ല. ജെസിബിയുടെ സ ഹായത്തോടെ മാത്രമേ ഇത് നീക്കാനാകൂ. ഇക്കാര്യം നഗരസഭയെ അറിയിച്ചിട്ടുള്ളതായി അഗ്നിരക്ഷാസേന അറിയിച്ചു. രണ്ടാഴ്ചമുമ്പുണ്ടായ മലവെള്ളപ്പാച്ചിലിലാണ് വലിയ ശീമ ക്കൊന്നമരം ഒഴുകിയെത്തി പാലത്തിന്റെ തൂണുകളില്‍ തടഞ്ഞ് നിന്നത്. ഇതോടെ പുഴ യുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമായമെന്ന് മാത്രമല്ല മറ്റുവസ്തുക്കള്‍ തങ്ങിനില്‍ക്കുന്ന സ്ഥിതിയുമായിരുന്നു.മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം സീനിയര്‍ ഫയര്‍ ആന്‍ഡ് റെ സ്‌ക്യു ഓഫിസര്‍ അബ്ദുല്‍ ജലീല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ രമേശ്, പ്രശാന്ത്, ഷെരീഫ്, ഹോംഗാര്‍ഡുമാരായ എന്‍. അനില്‍കുമാര്‍, ടി.കെ അന്‍സല്‍ബാബു എന്നിവരടങ്ങുന്ന സംഘം രണ്ട് മണിക്കൂറോളം പ്രയത്‌നിച്ചാണ് പാലത്തിനടിയില്‍ നിന്നും മരത്തടി നീക്കിയത്. കുന്തിപ്പുഴയില്‍ പാലത്തിന്റെ തൂണുകളില്‍ തങ്ങിനില്‍ ക്കുന്ന വന്‍മരങ്ങളും അടുത്തദിവസം നീക്കം ചെയ്യുന്ന് അഗ്നിരക്ഷാസേന അറിയിച്ചു. സേന അംഗങ്ങള്‍ ഇവിടെയെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു.