മണ്ണാര്‍ക്കാട് : കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിക്കാനിടയായ സംഭവ ത്തില്‍ അപകടങ്ങള്‍ തടയുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി റോഡില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചു. മണ്ണാര്‍ക്കാട് നഗരസഭ, വനംവകുപ്പ്, പൊലിസ് എന്നിവര്‍ സംയുക്തമായാണ് നടപടിയെടുത്തത്. ഇന്ന് വൈകിട്ടോടെ മുക്കണ്ണത്ത് അപ കടമുണ്ടായ സ്ഥലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. തുടര്‍ന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയശേഷമാണ് തുടര്‍നടപടികളുടെ ആദ്യഘട്ട മെന്ന നിലയിലാണ് മുക്കണ്ണം പള്ളിക്ക് സമീപത്തായി വേഗതാനിയന്ത്രണസംവിധാനം ഒരുക്കിയത്. നൊട്ടമല ഭാഗങ്ങളില്‍ നിന്നും കാട്ടുപന്നികള്‍ മുക്കണ്ണം റോഡിലേക്ക് പ്ര വേശിക്കുന്ന ഭാഗത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രതിരോധ വേലി നിര്‍മിക്കാന്‍ സ്ഥലം ഉടമയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാടുമൂടി കിടക്കുന്ന പ്രദേശങ്ങള്‍ വെട്ടി ത്തെളിക്കാന്‍ ഭൂഉടമകള്‍ക്ക് നോട്ടീസും നല്‍കി. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നീങ്ങുന്ന മുറയ്ക്ക് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലും. നഗരസഭയുടെ നേതൃത്വത്തി ല്‍ വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തതോ ടെ നാല് ദിവസം തുടര്‍ച്ചയായി കാട്ടുപന്നികളെ വെടിവെച്ച് കൊല്ലും. കാട്ടുപന്നികള്‍ കാരണം പ്രദേശത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രദേശവാസികള്‍ അധികൃതരെ ധരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, എസ്.ഐ. എ.കെ സോജന്‍, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ഷെഫീ ക്ക് റഹ്മാന്‍, ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഷാലി അബൂബക്കര്‍, രാമചന്ദ്രന്‍, തോമ സ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.