മണ്ണാര്‍ക്കാട് : ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങള്‍, പരീക്ഷണങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ എന്നിവ അവതരിപ്പിക്കാന്‍ യുവതി യുവാക്കള്‍ക്ക് അവസരം ഒരു ക്കുന്നു. നവംബറില്‍ ജില്ലാതലങ്ങളില്‍ നെഹ്റു യുവ കേന്ദ്രസംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവില്‍ ഈ വര്‍ഷം മുതല്‍ കലാസാംസ്‌കാരിക മത്സരങ്ങള്‍ക്ക് പുറമേ ശാസ്ത്ര പ്രദര്‍ശനം കൂടി സംഘടിപ്പിക്കും. മേളയോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ ട്ട്മെന്റുകള്‍, ഏജന്‍സികള്‍ എന്നിവ ഒരുക്കുന്ന സ്റ്റാളുകളും യുവ ഉത്സവിന്റെ ഭാഗമാ യി ഉണ്ടാവും. മത്സര ഇനങ്ങളില്‍ കവിത രചന, പെയിന്റിങ്, മൊബൈല്‍ ഫോട്ടോ ഗ്രാഫി, പ്രഭാഷണം എന്നീ വ്യക്തിഗതയിനങ്ങളും നാടോടി നൃത്തം ഗ്രൂപ്പ് ഇനവും ആണ്. സയന്‍സ് മേളയിലെ ഗ്രൂപ്പിനത്തില്‍ പരമാവധി അഞ്ച് പേര്‍ക്ക് പങ്കെടുക്കാം. ഇതില്‍ വ്യക്തിഗത ഇനത്തിലും പങ്കെടുക്കാന്‍ അവസരമുണ്ട്. മത്സരങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നെഹ്റു യുവ കേന്ദ്ര നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് ഡിസംബര്‍ 14 തീയതിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതല മത്സരത്തിലെ വിജ യികളാണ് 20 ജനുവരി 12 മുതല്‍ 16 വരെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയ ‘മേരാ യുവഭാരത് ‘ 2024 മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവില്‍ പങ്കെടുക്കുക. വിശ ദവിവരങ്ങള്‍ക്ക് കേന്ദ്ര ജില്ലാ ഓഫീസര്‍മാരുമായിബന്ധപ്പെടണം. ഫോണ്‍: 6282296002.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!