മണ്ണാര്‍ക്കാട് : നൊട്ടമലയില്‍ ട്രെയിലര്‍ ലോറി പിന്നിലേക്കുരുണ്ട് അപകടം. സ്‌കൂള്‍ ബസിലിടിച്ച ശേഷം ലോറി റോഡിനു കുറുകെ കിടന്നത് പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതകുരുക്ക് സൃഷ്ടിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഇന്നലെ ചേലേങ്കര റോഡിലേക്ക് നിയന്ത്രണം വിട്ടിറങ്ങിയ ലോറിയെ രാത്രിയില്‍ ക്രെയിന്‍ ഉപയോഗിച്ച് ദേശീയപാതയിലേക്ക് വലിച്ചുനീക്കിയിരുന്നു. ഇന്ന് മെക്കാനിക്കിനെ എത്തിച്ച് അറ്റകുറ്റപണി നടത്തുന്നതിനി ടെയാണ് ലോറി തനിയെ പിന്നിലേക്കുരുണ്ടത്. എയര്‍ബ്രേക്കിനും ഡീസല്‍ ടാങ്കിനു സമീപവും പ്രശ്നമുള്ളതായി മെക്കാനിക് അറിയിച്ചിരുന്നു. തുടര്‍ന്ന് ടാങ്കിന്റെ അറ്റ കുറ്റപ്പണി നടത്തുന്നതിനിടെ കമ്പി കയറ്റിയ ഭാരവാഹനം തനിയെ പിന്നിലേക്കുരുണ്ടു നീങ്ങുകയായിരുന്നു.ഇതിനിടെ നെല്ലിപ്പുഴ ഭാഗത്തുനിന്നും വിദ്യാര്‍ഥികളെ ഇറക്കിവരി കയായിരുന്ന ബസില്‍തട്ടിയശേഷം ലോറി റോഡിന് കുറുകെ കിടന്നതിനാല്‍ രൂക്ഷ മായ ഗതാഗതകുരുക്കുമുണ്ടായി. അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. ചെറിയ കേടുപാടുകളും സംഭവിച്ചു. പൊലിസും നാട്ടുകാരുംചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം തിരിച്ച് വീതികൂടിയ ഭാഗത്തേക്ക് ഒതുക്കിനിര്‍ത്തിയതോടെയാണ് അരമണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കഴിഞ്ഞത്.