മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എംഇഎസ് സംസ്ഥാന കമ്മിറ്റി നടത്തിയ ഗാന്ധി സ്മൃതി ലോഗോ മത്സരത്തില്‍ എംഇഎസ് മണ്ണാര്‍ക്കാട് താലൂക്ക് യൂത്ത് വിങ് ജോയിന്റ് സെക്രട്ടറി വി.കെ ബാസില്‍ അവാര്‍ഡിന് അര്‍ഹനായി.മുന്‍ മന്ത്രി വി.എം. സുധീരന്‍ അവാര്‍ഡ് നല്‍കി.എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ.ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.എം ഇ എസ് കേരള വൈസ് പ്രസിഡന്റ് വി മൊയ്ദുട്ടി,ട്രെഷറര്‍ കടവനാട് മുഹമ്മദ്,സെക്രട്ടറി ഡോ മുജീബ് റഹ്മാന്‍,ടി.എം.സകീര്‍ ഹുസ്സൈന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!