മണ്ണാര്‍ക്കാട് : ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ആര്‍ വിദ്യ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ക ണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടണം. ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരു ന്നത്. കൊതുകിന്റെ വ്യാപനം തടയുന്നതിനും ഉറവിട നശീകരണത്തിനും പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

വീടുകളോട് അനുബന്ധിച്ചുള്ള ഉറവിടങ്ങളിലാണ് ഈ കൊതുകുകള്‍ പ്രധാനമായും കണ്ടുവരുന്നത്. വീടുകളില്‍ വെള്ളം നിറച്ച പാത്രങ്ങളിലും കുപ്പികളിലും സൂക്ഷിച്ചിരി ക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജ് തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഇവയില്‍ കൊതുക് മുട്ടയിട്ട് വളരുന്ന സാഹചര്യം ഒഴിവാക്കണം. ചിരട്ടകള്‍, കുപ്പികള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വെള്ളം കെട്ടിനില്‍ക്കുന്ന രീതിയില്‍ അലക്ഷ്യമായി വലി ച്ചെറിയാതിരിക്കുക, വീടിന്റെ പരിസരങ്ങളില്‍ കൊതുക് മുട്ടയിട്ട് വളരുന്ന സാഹചര്യ ങ്ങള്‍ ഒഴിവാക്കുക, കക്കൂസിന്റെ വെന്റ് പൈപ്പുകള്‍ ചെറിയ കൊതുക് വല കൊണ്ട് കെട്ടിവയ്ക്കുക, കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകള്‍ നികത്തുക, ഓടകളി ലെ മാലിന്യങ്ങള്‍ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങളും മറ്റ് കൊതുക് ജന്യ രോഗങ്ങള്‍ തടയുന്നതിനായി സ്വീകരിക്കേണ്ടതാണ്.

കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, ലേപനങ്ങള്‍ തുടങ്ങിയവ ഉപയോ ഗിച്ച് സ്വയം സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. ശരീരം മൂടുന്ന വിധത്തില്‍ ഇളം നിറത്തി ലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ജനലുകളും വാതിലുകളും കൊതുകു കടക്കാതെ അടച്ചി ടണം. കൊതുകുമൂലമുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ എല്ലാവ രും സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.

തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തു നിന്ന് രക്തസ്രാവം, സ്ത്രീകളില്‍ ആര്‍ത്തവ സമയമാണെങ്കില്‍ പതിവില്‍ കൂടുതല്‍ രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ എന്നിവ ഉണ്ടെങ്കില്‍ ഒട്ടും സമയം കളയാതെ തീവ്രപരിചരണ വിഭാഗം ഉള്ള ആശുപത്രിയില്‍ എത്തി ചികിത്സ എടുക്കേണ്ടതാണ്.

രോഗം സ്ഥിരീകരിച്ചാല്‍ സമ്പൂര്‍ണ്ണ വിശ്രമം എടുക്കേണ്ടതാണ്. മുമ്പ് എപ്പോഴെങ്കിലും ഡെങ്കിപ്പനി വന്നിട്ടുള്ളവര്‍ക്ക് രോഗം ഗുരുതരമാകാനും ശരിയായ സമയത്ത് വിദഗ്ദ ചി കിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ രോ ഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേ ശപ്രകാരം ചികിത്സ തേടേണ്ടതാണ്. രോഗം കുറഞ്ഞാലും മൂന്ന് നാല് ദിവസം കൂടി ശ്ര ദ്ധിക്കണം. രണ്ടാഴ്ചയോളം വിശ്രമിക്കുവാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേ ണ്ടതാണ്. വേദനാസംഹാരികള്‍ ഒഴിവാക്കേണ്ടതാണ്.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും പകര്‍ച്ചവ്യാ ധികള്‍ തടയുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പൂര്‍ണ്ണസഹകരണം ഉണ്ടാക ണം. സ്‌കൂളുകളില്‍ വെള്ളിയാഴ്ച്ച തോറും, സ്ഥാപനങ്ങളില്‍ ശനിയാഴ്ച്ചയും ഞായ റാഴ്ച്ചകളില്‍ വീടുകളിലും ശുചീകരണം നടത്തി നിര്‍ബന്ധമായും ഡ്രൈഡേ ആചരി ക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!