തച്ചനാട്ടുകര:രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്ക അറിയിക്കാനും സര്‍ക്കാറിന്റെ ശ്രദ്ധതിരിക്കുന്നതിനും വേണ്ടി പ്രധാന മന്ത്രിക്ക് കത്തയച്ചതിന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെ തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രധാന മന്ത്രിക്ക് കത്തുകള്‍ അയച്ച് പ്രതിഷേധിച്ചു.യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രധാന മന്ത്രിക്ക് അമ്പതിനായിരം കത്തുകളയക്കുന്നതിന്റെ ഭാഗമായാണ് പാലോട് പോസ്റ്റ് ഓഫീസില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തയച്ചത്.യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉമ്മര്‍ ചോലശ്ശീരി,ജനറല്‍ സെക്രട്ടറി സി.പി.സുബൈര്‍, ട്രഷറര്‍ നിസാര്‍ തെക്കുംമുറി, പഞ്ചായത്ത് അംഗം ജലീല്‍ മാസ്റ്റര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി.പി.സെയ്‌ലവി, പാറക്കല്ലില്‍ മുസ്തഫ, ഇല്യാസ് കുന്നുംപുറം, അമീന്‍ റാഷീദ്, ഇം.എം അനീസ്,ഷാഹുല്‍ എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!