തച്ചനാട്ടുകര: നാട്ടുകല്‍ പുല്ലരിക്കോട് ആലായന്‍ മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.ഇന്നലെ പുത്തൂരുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഇവര്‍. രാവിലെയോടെയാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിതുറന്ന്അലമാറയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണം മോഷണം പോയതായി വീട്ടുടമ നാട്ടുകല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.നാട്ടുകല്‍ എസ് ഐ ശിവശങ്കരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഷൊര്‍ണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും, പാലക്കാട്ടില്‍ നിന്നും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങള്‍ക്ക് മുമ്പ് അണ്ണാന്‍തൊടിയില്‍ കണ്ടംതൊടി നൗഷാദിന്റെ വീട്ടിലും കവര്‍ച്ച നടത്തിയിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി നാട്ടുകല്‍ എസ് ഐ ശിവശങ്കരന്‍ പറഞ്ഞു.എഎസ് ഐ രാമദാസ്, സി.പി ഓമാരായ അരവിന്ദാസ്,റഫീക്ക് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.